Kambikathakal Menu

Ask the Expert


ലൈംഗിക വിദ്യാഭ്യാസം ഇന്ത്യന്‍ സ്‌കൂളുകളില്‍ അയിത്തം കല്‍പ്പിക്കപ്പെട്ട കാര്യമായിട്ടാണ് ഇപ്പോഴും തുടര്‍ന്നു പോരുന്നത്. സ്വാഭാവികമായി ലൈംഗികതയുമായി ബന്ധപ്പെട്ട് ഒട്ടനവധി അബദ്ധധാരണകള്‍, ലോകത്തിന് ഒരിക്കല്‍ കാമസൂത്രം സംഭാവന ചെയ്ത നമ്മുടെ രാജ്യത്ത് കുമിഞ്ഞു കൂടുകയാണ്.

ഇന്ത്യയിലെ പ്രശ്‌സ്തനായ സെക്‌സോളജിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹീന്ദര്‍ വത്സ ക്രൂരമായ തമാശകള്‍ നിറഞ്ഞ വഴിയിലൂടെ ലൈംഗികതയുമയി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ചകള്‍ വളര്‍ത്താന്‍ ശ്രമിക്കുകയാണ്. ഇപ്പോള്‍ 91 വയസിലെത്തി നില്‍ക്കുന്ന അദ്ദേഹം ‘മുംബൈ മിറര്‍’ എന്ന പത്രത്തില്‍ 2005 ല്‍ ഒരു കോളം തുടങ്ങിയിരുന്നു, ‘Ask the Expert’ എന്ന തലക്കെട്ടോടു കൂടി. ഓറല്‍ സെക്‌സ് മുതല്‍ സ്വയംഭോഗം വരെയുള്ള വിഷയങ്ങളില്‍ ദിനം തോറും 60ല്‍ പരം കത്തുകളാണ് പംക്തി ആരംഭിച്ചതിനു ശേഷം അദ്ദേഹത്തിന് ലഭിച്ച് തുടങ്ങിയത്. മിക്കവയും വളരെ തുറന്നതും രസകരവുമായ പ്രതികരണങ്ങളായിരുന്നു എന്ന് അദ്ദേഹം പറയുന്നു.

പെന്‍ഗ്വിന്‍ ബുക്‌സ് അടുത്തിടെ പ്രസിദ്ധീകരിച്ച It’s Normal! എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ നല്‍കിയിട്ടുള്ള അത്തരം ചില പ്രതികരണങ്ങള്‍, ചോദ്യങ്ങള്‍.

Q: ആദ്യമായി സെക്‌സ് ചെയ്ത ശേഷം എന്തൊക്കെ ഫസ്റ്റ് എയ്ഡ് ആണ് ഞങ്ങള്‍ സ്വീകരിക്കേണ്ടത്? ഞാനും എന്റെ വധുവും ഒത്തിരി തവണ ഓറല്‍ സെക്‌സ് (വദന സുരതം) ചെയ്തിട്ടുണ്ട്. അത് സുരക്ഷിതമാണോ?

A: നിങ്ങള്‍ ഇത് ചെയ്തതിന് റെഡ്‌ ക്രോസ് സൊസൈറ്റിയിലൊന്നും അംഗമാകേണ്ടി വരില്ല. ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് ഒരു സെക്‌സോളജിസ്റ്റിനെ (സെക്‌സ്പര്‍ട്ടിനെ) കണ്ട് വിവാഹപൂര്‍വ്വ കൗണ്‍സിലിങ്ങിന് വിധേയമാകണം. വദന സുരതം (ഓറല്‍ സെക്‌സ്) സുരക്ഷിതവും ആരോഗ്യകരവുമാണ്. അതിലൂടെ നിങ്ങളുടെ വധു ഗര്‍ഭിണിയാവത്തൊന്നുമില്ല.

Q: ഒരു ദിവസം തന്നെ നാലു തവണ സെക്‌സ് ചെയ്ത എനിക്ക് അടുത്ത ദിവസം ക്ഷീണം തോന്നി. അഞ്ചു മിനിറ്റോളം എനിക്കൊന്നും ശരിക്ക് കാണാന്‍ കഴിഞ്ഞില്ല. ദയവായി എന്നെ സഹായിക്കണം.

A: നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത്? നഗരം മൊത്തം ‘അയ്യാ..’ന്നോ ‘ഞാനാണ് വീരന്‍’ എന്നൊക്കെ വിളിച്ച് പറയാന്‍ തോന്നുന്നുണ്ടോ?

Q: ഞാന്‍ ഇരുപത്തൊന്ന് വയസുള്ള പുരുഷനാണ്. കഴിഞ്ഞയാഴ്ച്ച സ്വയംഭോഗം ചെയ്യുന്നതിന്റെ ഭാഗമായി എന്റെ ലിംഗം കൈകള്‍ കൊണ്ട് ചലിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ ഞാനതിനെ താഴേക്ക് മടക്കി അതിനു മുകളിലിരുന്നു. പെട്ടെന്ന് ഒരു ഞൊടി ശബ്ദം കേട്ടു. എന്നാല്‍ വേദനയൊന്നും ഉണ്ടായില്ല. എന്റെ ലിംഗത്തില്‍ പൊട്ടല്‍ ഉണ്ടായിട്ടുണ്ടാകുമോ?

ലൈംഗിക വിദ്യാഭാസം

, ,

Mallu Stories

No Comments

Post A Comment