Kambikathakal Menu

“ഞാൻ എഴുത്ത് നിർത്തുന്നു….സുനിൽ”


No badges.
  • Kambikathakal Views 56
  • 22
  • Kambikathakal Comments 30

പ്രീയ വായനക്കാരേ,
ഞാൻ തൽക്കാലം എന്റെ കഥകളുടെ പ്രസിദ്ധീകരണങ്ങൾ നിർത്തി വെയ്കുകയാണ്…
കന്പിക്കഥാസൈറ്റുകളിൽ മുൻപേ മുതൽ ഒരു കീഴ്വഴക്കം ഉണ്ടായിരുന്നു!
ഒരു പ്രമുഖസൈറ്റും മറ്റൊരു സൈറ്റിലെ കഥകൾ മോഷ്ടിച്ച് പ്രസിദ്ധീകരിയ്കുകയില്ലായിരുന്നു..
അഥവാ ആരെങ്കിലും കോപ്പിചെയ്ത് പോസ്റ്റിയാൽ തന്നെ
 “അത് എന്റെ കഥയാണ് എനിക്ക് താങ്കളുടെ സൈറ്റിൽ പ്രസിദ്ധീകരിയ്കാൻ താൽപ്പര്യമില്ല
എന്ന് ആ കഥയുടെ കഥാകൃത്ത് പറഞ്ഞാൽ”
ഉടൻ തന്നെ ക്ഷമാപണത്തോടെ ആ കഥ ആ സൈറ്റിന്റെ ഉടമസ്ഥൻ നീക്കം ചെയ്ത് കൊടുക്കാറുമുള്ളതാണ്…!
എഴുത്തുകാരാണ് സൈറ്റുകളുടെ നിലനിൽപ്പ് എന്ന തിരിച്ചറിവാണ് സൈറ്റുടമകളെ ഇങ്ങനെ മാന്യമായി പെരുമാറാൻ പ്രേരിപ്പിയ്കുന്നത്!
എന്നാൽ എന്റെ കഥകൾ ഉൾപ്പടെ മല്ലൂസിന്റെ എല്ലാ കഥകളും അപ്പോൾ തന്നെ കോപ്പിചെയ്യുവാനായി മാത്രം ഒരു സൈറ്റ് ഉണ്ടായി വരികയും ഇവിടെ പോസ്റ്റി അടുത്ത അര മണിക്കൂറിൽ അത് അവിടെയും പോസ്റ്റുന്നു!
ഇവിടുത്തെയും മറ്റ് രണ്ട് ചെറിയ സൈറ്റുകളിലും പ്രസിദ്ധീകരിയ്കുന്ന കഥകൾ മാത്രമാണ് ആ സൈറ്റിൽ ഒരു കഥപോലും ആ സൈറ്റിന് ലഭിയ്കുന്നുമില്ല അവർക്ക് അത് വേണ്ട താനും!
ഏറ്റവും രസകരമായ ഒരു കാര്യം ആ സൈറ്റുടമയ്ക് പത്തിൽ കൂടുതൽ നല്ല നല്ല കഥകൾ ദിവസവും വരുന്ന ഒരു പ്രമുഖസൈറ്റിലെ കഥകൾ മാത്രം കോപ്പി ചെയ്യണ്ട! രണ്ട് കഥകൾ മാത്രം വരുന്ന ഇതേപോലുള്ള സൈറ്റുകളിലെ കഥകൾ മാത്രം മതി എന്നതാണ്…!
ഞാൻ അവിടെ കമന്റിലൂടെ എന്റെ പേരിൽ തന്നെ അവിടെ പ്രസിദ്ധീകരിച്ച കഥ മല്ലൂസിലെയാണ് ദയവായി കോപ്പി ചെയ്യരുത് എന്ന് പറഞ്ഞപ്പോൾ എന്റെ പഴയ ഒരു സുഹൃത്ത് കൂടിയായ ആ സൈറ്റുടമ Dr:ശശിMBBS എനിയ്ക് അയച്ച മെയിലിന്റെ പ്രധാന ഭാഗങ്ങൾ ആണ് ചുവടേ…..
സുനിൽജീ,

ഒരു കാര്യം ചെയ്യാം ഒരു കഥ താങ്കളുടെ വന്നാല്‍ അത് മല്ലുstoriല്‍ ഒരു ദിവസം മുന്നേ വന്നതാണോ എന്ന് നോക്കിട്ടെ ഇടു.അല്ലാതെ അടുത്ത പാര്‍ട്ട്‌ വരെ ഇടരുത് എന്ന് പറയുന്നത് അല്പം കടന്ന കൈ അല്ലെ ? 

സുനില്‍ ഞാന്‍ ഈ ഫീല്‍ഡില്‍ കുറയെ ആയി ….പിന്നെ സുനില്‍ മല്ലുസ്റൊരീസ് സുനില്‍ പാര്‍ട്ണര്‍ഷിപ്‌ ഉണ്ട് എങ്കില്‍ ഞാന്‍ ഒരു ദിവസം കഴിഞ്ഞു കഥ ഇടാം അല്ലാത്ത പക്ഷം ഈ കഥകള്‍ എവിടെ വായിച്ചാല്‍ ആര് വായിച്ചാല്‍ താങ്കള്‍ക്ക് എന്താ നഷ്ടം ? അതൂടെ ഒന്ന് അറിഞ്ഞാല്‍  കൊള്ളാം എന്നുണ്ട് . പക്ഷെ എല്ലാ ബഹുമാനത്തോടെയും പറയട്ടെ സുനില്‍ ഏട്ടാ നിങ്ങള്‍ കഥ വേറെ ആരും എടുക്കരുത് എന്ന് പറയുന്നതിനോടുള്ള ലോജിക് മനസ്സിലാകുന്നില്ല ഒട്ടും … സുനില്‍ജി പിന്നെ ഈ പാവം ശശി തുടങ്ങിയപ്പോ എന്താ എല്ലാരും ഇങ്ങനെ എന്നോട് പറയുന്നത് എന്നാ എനിക്ക് വിഷമം.  സുനില്‍
 പിന്നെ നിങ്ങള കഥ അത് ഡെയിലി ഓരോ കഥയൊന്നും എഴുതുന്നില്ലല്ലോ പിന്നെ എന്താ ഇത്ര മേല്‍ പറയാന്‍ കാരണം സുനില്‍ ഒന്ന് മനസിലാക്കണം നിങ്ങള്‍ അത്ര വല്യ എഴുത്തുകാരന്‍ ആണെങ്കില്‍ നിങ്ങളുടെ കഥ പുസ്തകം ആയി അച്ചടിക്കു മുത്ത്‌ ചിപ്പി പോലെ എന്നാല്‍ പോലും അത് വാങ്ങി ഞാന്‍ ഇതില്‍ കോപ്പി ചെയ്തു ഇടും കാരണം ഉപദ്രവം അല്ല നിങ്ങള്‍ ആളില്ലാത്ത സൈറ്റ് ഇരുന്നു നിങ്ങള പോലുള്ള നല്ല എഴുത്തുകാരന്റെ എഴുതാന്‍ ഉള്ള കഴിവ് നശിച്ചു പോകണ്ട എന്ന് കരുതിയ ഇത്രയും fake കമന്റിനു താങ്കള്‍ മറുപടി കൊടുക്കുന്നത് കാണുമ്പോള്‍ സങ്കടം ഉണ്ട് ഭായി നിങ്ങള അവിടെ ഒരു കോമാളി ആയി ഇരുത്തിയിരിക്കുന്നത് കാണുമ്പോള്‍ .
            എന്ന്  Dr:ശശിMBBS
ശിഖണ്ധിയെ മുന്നിൽ നിർത്തി യുദ്ധം ചെയ്യുന്നത് അർജുനനാണ് എന്നത് മനസ്സിലാക്കാൻ മഹാഭാരത യുദ്ധത്തിൽ പങ്കെടുക്കണം എന്നില്ല!
ഇന്റർനെറ്റിൽ കയറിക്കഴിഞ്ഞാൽ എന്റെ കഥയുടെ അവകാശം എനിക്കില്ല എങ്കിൽ കഥ എഴുതാനും ഞാൻ ഇല്ല!
എന്നെങ്കിലും ശശി ജീവിയ്കാൻ അനുവദിയ്കുകയാണ് എങ്കിൽ ഞാൻ അന്ന് കഥയുമായി വരാം ഈ സൈറ്റിൽ തന്നെ!
എന്തായാലും എന്റെ അദ്ധ്വാനം വിറ്റ് മുതലാളിയാകാൻ ശശിയെ ഞാൻ ഇനിയും അനുവദിയ്കില്ല!
പ്രീയ എഴുത്തുകാർ ഒന്ന് ഓർക്കുക എന്റെ അവസ്ഥ തന്നെയായിരിക്കും നാളെ നിങ്ങൾക്കും…..
      ………………..സുനിൽ

Uncategorized

Mallu Stories

30 Comments

Ningalodu sasi annanu entho virodham undallo. Kuttante sitel vechulla sambavam sunil anna. Enthayalum thurannu parayu. Ath ellarum kelkatte


Ha ha ha
Nothing Sumesh!!!

നിന്നെ ഞങ്ങൾ ഒരിടത്തും എഴുതിയ്കില്ല! അത്രേയുള്ളു!


Sasiyoudea site poottikkan valla vazhiyum undo
Evidea vanna oru 20 storys njan avidea kandatha tittle name marum story same . Ethu paranju njan avidea oru padu comments ettu nokki oru action num vannilla last vannathu varun story ഷേർലിസ് ഫാം


അതേ സാഗർ. ഇവിടെ പോസ്റ്റ് ചെയ്യുന്ന അതേ ദിവസം തന്നെ കോപ്പി ചെയ്‌തു അവിടെ പോസ്റ്റ് ചെയ്യുന്നു. മല്ലു സ്റ്റോറിസിൽ നിന്ന് മാത്രം അല്ല മറ്റൊരു സൈറ്റിൽ നിന്ന് കൂടി അവർ ഇത് പോലെ കോപ്പി ചെയ്യുന്നുണ്ട്. എന്നാൽ ഏറ്റവും പ്രമുഖ സൈറ്റ് എന്നറിയപ്പെടുന്ന സൈറ്റിൽ നിന്നും ഒരു കഥ പോലും അവർ പോസ്റ്റ് ചെയ്യുന്നില്ല. ഇതിൽ നിന്നും ചോറ് ഉണ്ണുന്ന ഏതൊരു മലയാളിക്കും അവരുടെ ഉദ്ദേശം മനസ്സിലാവും. അത് ചോദിച്ച സുനിലിനോട് പറഞ്ഞത് ഞങ്ങൾക്ക് കിട്ടിയ അത് ആര് എഴുതിയത് ആയാലും ഞങ്ങൾ പോസ്റ്റ് ചെയ്യും എന്നാണ്. ചെയ്യുന്നത് ഒരു പുണ്യ പ്രവർത്തി ഒന്നും അല്ലെങ്കിലും ഇവിടെ ഇത് പോലുള്ള നെറികേടുകൾ ആരും കാണിച്ചിട്ടില്ല. ഒന്നുമില്ലെങ്കിലും എഴുത്തുകാരനോട് എങ്കിലും ഒരു ബഹുമാനം കാണിച്ചു കൂടെ.


Storys full PDF protected akki site logo, site name enniva ulpeduthi upload chayyuka .
Ethu kondu oru paruthi varea copy paste thadayan pattum


മുത്തുച്ചിപ്പിയിൽ അച്ചടിച്ചാലും അതും വാങ്ങി ടൈപ്പ് ചെയ്ത് പോസ്റ്റും എന്ന് പറയുന്ന ശശിയുടെ അടുത്തോ…?

“ഇവിടെ മുള്ളിനെ മുള്ള് കൊണ്ട് എടുക്കണം”

അതേയുള്ളു മാർഗ്ഗം!
ഐ.റ്റി വിദഗ്ധരായ സ്വന്തമായി സൈറ്റ് ഉണ്ടാക്കാൻ കഴിവുള്ള സകല കന്പിപ്രേമികൾക്കും മാർഗ്ഗനിർദ്ദേശമാണ് ശശി മുന്നോട്ട് വച്ചിരിക്കുന്നത്…!

സൈറ്റ് ഡിസൈൻ ചെയ്യൂ കഥകൾ കോപ്പിചെയ്യൂ വായനക്കാരും പരസ്യക്കാരും വരുമാനവും താനേ വന്നോളും!!!!


എന്തിന് സാഗർ…?

ശശി സ്വപ്നം കണ്ട ആ വലിയ കന്പിലോകം കെട്ടിപ്പടുക്കാൻ ശ്രമിയ്കുന്നതിനോ…?

ഒരൊറ്റ ഇന്ത്യ…!
ഒരൊറ്റ കന്പി….!
എല്ലാ സൈറ്റുകളിലെ കഥകളും ഏതു സൈറ്റുകളിലും ലഭിയ്കും!

സുനിലിന്റെ കഥകൾ വേറെ സൈറ്റിൽ സുനിലിന്റെ അനുവാദമില്ലാതെ വരുന്നത് പോലെ തന്നെ സുനിലിനെക്കാൾ ഒരുപാട് ഒരുപാട് പ്രഗത്ഭരായ എഴുത്തുകാരുടെ കഥകൾ മല്ലൂസിലും ലഭിയ്കും!

അതല്ലേ നന്ന്…? ആ നീതി…?

കണ്ണിന് കണ്ണ് പല്ലിന് പല്ല്..!!!!!


Ee karyam patanju njan aa sitil comment ittal aa comment appo thanne delete cheyyaranu pathivu.


ഹഹഹ…!

കോപ്പിയടിച്ച് മറ്റുള്ളവരെ പൂട്ടിക്കാൻ ആയി മാത്രം സൃഷ്ടിച്ച സൈറ്റിൽ അത് പറഞ്ഞാൽ വരുവോ….?

ആ സൈറ്റ് തുടങ്ങിയതിന്റെ ഉദ്ദേശം 2 സൈറ്റുകളിൽ നിന്ന് മലയാളത്തിലെ മുഴുവൻ കന്പിക്കഥയും വായനക്കാർക്ക് ലഭ്യമാകണം അവർ മറ്റൊരു സൈറ്റിലേയ്ക് പോകരുത്…!

അപ്പോൾ പിടിച്ച് നിൽക്കണമെങ്കിൽ ഇമ്രാനെ പോലുള്ളവർക്കും ആ ഒഴുക്കിന് എതിരേ തന്നെ നീന്തണം!

എന്റെ കഥ അവിടെ ടോപ്പ് പോസ്റ്റ് ആയത് ഇത്രയും ദിവസം കൊണ്ട് ആയിരം പേർ വായിച്ചതായി കണക്ക് ഒപ്പിച്ചതിന്റെ പാട് ശശിയ്കറിയാം കുത്തിയിരുന്ന് റീഫ്രഷ് ചെയ്തു കൈ കഴച്ചു…!
16page X 1000 ആ പൈനാറായിരം!!!

വിജയകുമാർ ഇരുട്ട് തുടങ്ങി നിങ്ങൾ അഞ്ചാറ് പേർ അതിലേ വഴിതെറ്റി പോയതല്ലാതെ ആ ഗംഭീര കമന്റുകളുടെ എല്ലാം രചനേം സംവിധാനവും അവതരണവും എല്ലാം ശശിയാശാൻ തന്നെയാ…!

അവിടെ എന്റെ കഥയുടെ വലിയ കമന്റുകൾ വേറേ കഥയ്ക് വേറേ സൈറ്റിൽ അതേപടി കിടപ്പുണ്ട്! പേര് മാത്രം സുനിൽ എന്നാക്കി!

ഇത്ര കഷ്ടപ്പാടാ പാവം ശശി അനുഭവിക്കുന്നത് അല്ലാതെ ചുമ്മാതിരിയ്കല്ല


Sunil bro stories nirtharauthe pleeesssssssssss nigade big fanane njan njagale polulla vayanakare sangada pedutharuthe pleesssss


Fake കമന്റ്സത്രേ… !

കാര്യം..
അണ്ണന് വളരെയധികം നല്ല വായനക്കാരെ കിട്ടിയതുകൊണ്ട് ഇരുട്ട് മറയിലേക്ക് മടങ്ങുകയാണെന്ന് പറയാൻ വന്നപ്പോൾ കണ്ടത് ..
ഈ പരിഹാസം..

പറയട്ടെ..
ഇത്രയും നന്മയുള്ള യാഥാർഥ്യബോധമുള്ള വായനയ്ക്കാർ ഏത് കഥകളിലാണ് വന്നു പോയിട്ടുള്ളത്..
ഇരുട്ട് മുമ്പ് പറഞ്ഞിട്ടുള്ളതാണ്..
അത് താങ്കൾക്ക് പോലും എത്ര ഗ്രഹിച്ചിട്ടുണ്ടെന്നതിൽ എനിക്ക് സംശയമുണ്ട്..
എന്തെന്നാൽ..
താങ്കളുടെ വായനക്കാരിലധികമെന്നല്ല..
കുറച്ചു പേരൊഴികെയെല്ലാവരും തന്നെ അണിയറയിലാണ്..
അവരൊന്നും സമൂഹത്തിലെ പെണ്ണ് പിടുത്തക്കാരോ..
ആഭാസൻമാരോ..
അല്ല..

അജ്ജാതിയാളുകളൊന്നും താങ്കളുടെ കഥകൾ വായിക്കുന്നുമില്ല..
അമ്മാതിരിയാളുകൾക്കായി ധാരാളം ഇൻസെസ്റ് ആൻഡ്‌ വൾഗർ സ്റ്റോറീസ് ഉണ്ടെന്നിരിക്കെ..

ഇരുട്ടിന്റെ പുകഴ്ത്തലുകളൊന്നും..
ചുമ്മാ.. ഊച്ചാളി പതപ്പിക്കലല്ലാ..

മടങ്ങുകയാണ്..
അണിയറയിലേക്ക് ..
അല്ലെങ്കിൽ അന്ത്യത്തിലേക്ക്‌..

പിന്നെ..
കമ്പികഥയിലും നന്മയോ
മാന്യതയോ എന്ന് ചോദിക്കുന്ന ചില പയലുകൾ ഇവിടെ ചുറ്റിക്കറങ്ങി നടപ്പുണ്ട്..
അവരോടു..
ഇതിൽ നിന്നൊരിക്കൽ മാടങ്ങണമെന്നുള്ള നിങ്ങളുടെ.. ഉള്ളിന്റെയുള്ളിലെ ആഗ്രഹമൊരു നന്മയല്ലേ..

അല്ലാ..
തെമ്മാടിയായാൽ..
പറ്റെ തെമ്മാടിയാകണമെന്നുണ്ടോ..

അവിഹിത ബന്ധത്തിലേർപ്പെട്ടവൻ..
അമ്മയോട്..
അത് ഒരിക്കലും പാടില്ലാ..
എന്ന് നിനക്കുന്നത്..
കാപട്യമാണോ..
സോദരേ..


അതേ ഇരുട്ടേ…!!!!

ഫെയ്ക് കമന്റ്സ്…..!!!!!
എനിയ്കും ചിരിയാണ് വന്നത്!
എന്റെ കഥകൾ മറ്റ് സൈറ്റുകളിൽ കോപ്പിചെയ്ത് വരുന്നുണ്ടോ എന്ന പതിവുള്ള പരതലിന് ഇടയിലാണ് ഞാൻ ഈ സൈറ്റ് ആദ്യമായി കാണുന്നത്….
അന്നിവിടെ നടക്കുന്ന തുടർക്കഥ..

“ചെല്ലപ്പൻസാറിന്റെ കാമപഠനം”

ആണ്..! മൂന്നാം ലക്കമോ മറ്റോ ആണ് എന്ന് തോന്നുന്നു!
ചുമ്മാതൊന്ന് മറിച്ച് നോക്കിയപ്പോൾ ഒരു ആകർഷണം തോന്നി മറ്റെങ്ങും കണ്ടിട്ടില്ലാത്ത പ്രമേയവും ആഖ്യാന ശൈലിയും!
അപ്പോൾ ചില കഥകൾ കൂടി മറിച്ച് നോക്കി… നല്ല കഥകൾ…!

അങ്ങനെ കമന്റുകൾ ഒട്ടില്ലതാനും!
രണ്ടോ മൂന്നോ പേർ ചില കഥകൾക്ക് കമന്റ് ചെയ്യുന്നത് ഒഴിച്ചാൽ…!

ആ ഒരു കൌതുകത്താൽ കുറച്ച് പേജുകൾ പരതി എല്ലാം നല്ല വ്യത്യസ്ഥതയുള്ള കഥകൾ!

പിന്നീട് ഇടയ്കിടെ നോക്കുവാൻ തുടങ്ങി…!
വെറും ഒരു കൌതുകത്തിന്…!

മിക്കവാറും ഒക്കെ കഥകൾ ഉണ്ട്!
സൈറ്റ് വലിയ കോലാഹലങ്ങൾ ഒന്നുമില്ല എങ്കിലും നല്ലരീതിയിൽ മുന്നോട്ട് പോകുന്നുണ്ട്….!

എന്നെ ആകർഷിച്ചത് കഥകൾ ഇല്ലാതെ വലിയ ഇടവേളകൾ വരുമ്പോൾ ഇമ്രാൻ തന്നെ ഒരു കഥ എഴുതിയിടും!
ആ അവസ്ഥയിലും മറ്റാരുടേയും മോഷ്ടിയ്കുന്നില്ല…..!
വായനക്കാർ ന്യായമായി ഉണ്ട് പക്ഷേ അഭിപ്രായപ്രകടനങ്ങൾ പക്ഷേ നടത്തുന്നില്ല!
കമന്റ് ബോക്സ് സജീവമല്ല എന്നേയുള്ളു!

സാധാരണ ഏതൊരു സൈറ്റ് ഉടമയും ഈ അവസ്ഥയിൽ ശശിയെപ്പോലെ ഒറ്റയ്ക് സംഘഗാനം പാടാറാണ് പതിവ്…!

ഇവിടെ മിക്ക കഥകളിലും കമന്റുകൾ സീറോ…!
ആരെങ്കിലും എഴുതിയാൽ അത് ഉണ്ട്….!

ഇമ്രാൻ എന്ന വ്യക്തിയോട് മതിപ്പ് വരാനും അവസരം വന്നപ്പോൾ ഞാൻ ഇവിടെ വരാനും ഇതാണ് കാരണം!

ഞാൻ ആദ്യം ഇമ്രാനുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇതാണ്…

സുനിൽ,
നിങ്ങൾ പരിചയിച്ചത് പോലെ വളരെ അധികം വായനക്കാർ ഒന്നുമില്ലാത്ത ഒരു സൈറ്റാണ് ഇത് അതിൽ തന്നെ കഥകളോട് പ്രതികരിയ്കുന്നവരും വളരെ കുറവ്..! പല രാജ്യങ്ങളിലും ഈ സൈറ്റ് ലഭ്യമല്ല താനും!

ഇതെല്ലാം മനസ്സിലാക്കിത്തന്നെ വന്നിട്ടും എനിയ്ക് ഇവിടത്തെ മൌനത്തെ ഉൾക്കൊള്ളാൻ സാധിച്ചില്ല!
പോയി വീണ്ടും തിരികെ വന്നപ്പോൾ താങ്കൾ പറഞ്ഞത് അന്വർത്ഥമായി…..

ആയിരം പൊള്ളയായ പുകഴ്ത്തലുകൾക്കും ഒരുപാടൊരുപാട് മീതേയാണ് ഇവിടുത്തെ വായനക്കാരുടെ ഉള്ളിന്റെയുള്ളിൽ നിന്നും വരുന്ന മുത്തുമണികൾ പോലെയുള്ള ഈ വാക്കുകൾ…!

എനിയ്ക് ലച്ചം ലച്ചം പിന്നാലേന്നൊള്ള അതു മാണ്ട….!

ഫെയ്ക് എങ്കിൽ ആയിക്കോട്ടെ ഈ രണ്ടോ നാലോ മതിയെന്നേ!

നൂറിൽ കൂടുതൽ കിട്ടിയിരുന്ന കമന്റുകളിലും ഒരുപാട് വലുതാണ് എനിക്കീ അഞ്ചോ പത്തോ കമന്റുകൾ!!

നന്മ! അത് രക്തത്തിൽ നിന്നും ഊറിക്കൂടേണ്ട ഒന്നാണ്….!


Dear Sunil I support u because of your story only i visits this site


അതാണ് അതിന്റെ ശരിയായ തീരൂമാനം സുഹൃത്തേ…!

ആ സൈറ്റിന് സ്വന്തമായി ഇതേവരെ ഒരു ഒറ്റ കഥ പോലുമില്ല മുഴുവൻ കോപ്പിയടിച്ചതാണ്…!

താങ്കളേപ്പോലെ തന്നെ വായനക്കാർ ഒന്നടങ്കം ആ സൈറ്റ് ബഹിഷ്കരിച്ചാൽ ആളില്ലാതെ പരസ്യക്കാർ പിൻവാങ്ങും!
അത് നിന്ന് പോകും!


പ്രിയ വായനക്കാരെ, എഴുത്തുകാരെ,
എഴുത്തുകാരുടെ അനുമതി ഇല്ലാതെ അവരവരുടെ രചനകള്‍ മറ്റ് സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുന്നത് ശരിയല്ല. എന്നാല്‍ amazon.in എന്ന ഓണ്‍ലൈന്‍ സ്റ്റോറില്‍ അവരുടെ e-reader ആയ Kindle വഴി മലയാളം തുടങ്ങി വിവിധ ഭാഷകളിലെ കമ്പി കഥകള്‍ വിലയ്ക്ക് വാങ്ങി വായിക്കാന്‍ കഴിയും. യഥാര്‍ത്ഥ എഴുത്തുകാര്‍ക്ക് ഒരു രൂപ പോലും പ്രതിഫലം ലഭിക്കുന്നില്ല. ആയതിനാല്‍ ഇതിനെ ചെറുക്കാന്‍ എന്താണ് മാര്‍ഗമെന്നു എഴുത്തുകാര്‍ കൂട്ടായി ആലോചിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.


എഴുത്തുകാർ ആരും പ്രതിഫലത്തിന് എഴുതുന്നവരല്ല!

എന്നാൽ സൈറ്റുകൾക്ക് എല്ലാം പരസ്യവരുമാനം ഉണ്ട്
നാം പേജുകൾ മറിയ്കുമ്പോൾ റീഡയറക്ട് ചെയ്ത് വരുന്ന പേജുകൾ കാശ് വാങ്ങി ഇടുന്നതാണ്!!!

ശശിയെ പോലുള്ള കള്ളനാണയങ്ങളെ ഇല്ലാതാക്കാൻ ആ സൈറ്റിൽ വായനക്കാർ കയറാതിരിക്കുക’ ആ കഥകൾ മറ്റ് സൈറ്റുകളിൽ ഉള്ളതാണല്ലോ!
വായനക്കാർ പിൻവാങ്ങിയാൽ പരസ്യക്കാരും പിൻവാങ്ങി വരുമാനം ഇല്ലാതായി ശശി പഴയപണി തന്നെ തുടങ്ങിക്കോളും!!!


ഒരു കമ്പികഥ സൈറ്റ് തുടങ്ങുമ്പോൾ ഞങ്ങളുടെ മുൻപിൽ ഉണ്ടായിരുന്ന ലക്‌ഷ്യം വായനക്കാർക്കു വായിച്ചു മടുത്ത കമ്പികഥകൾക്കു പകരം തീർത്തും പുതിയ കമ്പികഥകൾ നൽകുക എന്നത് തന്നെ ആയിരുന്നു. പക്ഷെ തീർത്തും പുതിയ ഒരു സൈറ്റിലേക്ക് എഴുത്തുകാരെ കിട്ടുക എന്നത് വലിയ ഒരു കടമ്പ തന്നെ ആയിരുന്നു. അതും മറ്റൊരു പ്രമുഖ സൈറ്റ് കമ്പികഥാലോകം അടക്കി വാണിരുന്ന സമയത്ത്. എങ്കിലും പരമാവധി പുതിയ കഥകൾ തന്നെ വായനക്കാർക്ക് നൽകാൻ ഞങ്ങൾ ശ്രമിച്ചു. കുറച്ചു സമയം എടുത്തെങ്കിലും അതിനു ഫലം കാണുകയും ചെയ്‌തു.

സത്യത്തിൽ അത് ഫലം കണ്ടു തുടങ്ങി എന്ന് ഞങ്ങൾക്ക് മനസ്സിലായത് UAE യിൽ മല്ലുസ്റ്റോറീസ് ബ്ലോക്ക് ആയപ്പോൾ ആണ്. മല്ലു സ്റ്റോറീസ് ഒഴികെ മറ്റുള്ള എല്ലാ സൈറ്റുകളും UAE യിൽ ഓപ്പൺ ആണ് എന്നിരിക്കെ ഞങ്ങളുടെ സൈറ്റിന് മാത്രം ബ്ലോക്ക്. അധികം വൈകാതെ തന്നെ മറ്റു രാജ്യങ്ങളിലും മല്ലു സ്റ്റോറീസ് ബ്ലോക്ക് ആകാൻ തുടങ്ങി. ഇതിനെ പ്രതിരോധിക്കാൻ ഞങ്ങൾ മറ്റൊരു സൈറ്റ് കൂടി തുടങ്ങാൻ തീരുമാനിച്ചു. അതാണ് തുണ്ടു കഥകൾ. പക്ഷെ ലോഞ്ച് ചെയ്‌തു രണ്ടു ദിവസത്തിനുള്ളിൽ തന്നെ ആ സൈറ്റും ബ്ലോക്ക് ആയി. പിന്നീട് ഒരു സൈറ്റ് കൂടി തുടങ്ങി. അതിനും ഇതേ അവസ്ഥ തന്നെ. അപ്പോൾ ഞങ്ങൾക്ക് മനസ്സിലായി ആരോ മനപൂർവം മല്ലു സ്റ്റോറിസിനെ തർക്കാൻ ശ്രമിക്കുന്നു എന്ന്. അത് ആരാണെന്നോ എന്താണെന്നോ ഒന്നും ഞാൻ പറയുന്നില്ല.

ഞാൻ ഇതൊക്കെ പറഞ്ഞത് മല്ലു സ്റ്റോറിസിൻറെ ഈ ഒരു ചരിത്രം നിങ്ങൾ വായനക്കാർ കൂടി അറിഞ്ഞിരിക്കാൻ വേണ്ടിയാണ്. ഇനി മല്ലു സ്റ്റോറിസിന്റെ behind scene നെ കുറിച്ച് പറയാം.

മല്ലു സ്റ്റോറീസ് എന്ന സൈറ്റിന് പുറകിൽ പ്രവർത്തിക്കുന്ന ടീം എടുക്കുന്ന വലിയ ഒരു effort. അതിനായി ചിലവാക്കിയ പണം. ഇതെല്ലാം വളരെ അധികം ആണ്. പണം ഉണ്ടാക്കാൻ വേണ്ടി തന്നെ ആണ് സൈറ്റ് തുടങ്ങിയത്. പക്ഷെ ഇപ്പോൾ കാര്യങ്ങൾ അങ്ങനെ അല്ല. രണ്ടു വർഷത്തിൽ അധികം ആയിട്ടും ഇതുവരെ ചിലവാക്കിയ പണത്തിൻറെ മൂന്നിൽ ഒരു ഭാഗം പോലും തിരിച്ചു പിടിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യാ കഥ.

സൈറ്റിൽ കമന്റ് ചെയ്യാൻ പരസ്യങ്ങൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന് അഭിപ്രായം ഉണ്ടായപ്പോൾ സൈറ്റിലെ മുഴുവൻ പരസ്യങ്ങളും ഞങ്ങൾ പിൻവലിച്ചു. പിന്നീട് സൈറ്റിൻറെ അത്യാവശ്യ ചെലവുകൾ നടന്നു പോകുന്നതിനായി ഒന്ന് രണ്ടു പരസ്യങ്ങൾ ഞങ്ങൾ ഇടാൻ നിർബന്ധിതരായി എങ്കിലും വായനക്കാർക്കു പരമാവധി ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഞങ്ങൾ ശ്രമിച്ചിരുന്നു. എന്നിട്ടും വായനക്കാരുടെ ഭാഗത്തു നിന്നും ഞങ്ങൾക്ക് ഒരു ദയാദാക്ഷിണ്യവും ലഭിച്ചില്ല. അവർ കമെന്റുകൾ ഇടാൻ മടിച്ചു ഞങ്ങളെ വേദനിപ്പിച്ചു കൊണ്ടിരുന്നു.

ഇനിയെങ്കിലും മനസ്സിലാക്കുക നിങ്ങളുടെ കംമെന്റിനു ഞങ്ങൾക്ക് പൈസ ഒന്നും കിട്ടില്ല. നിങ്ങളുടെ കമന്റുകൾക്കു എഴുത്തുകാരെയും ഈ സൈറ്റിന് പുറകിൽ പ്രവർത്തിക്കുന്ന എന്നെ പോലുള്ളവരെയും പോത്സാഹിപ്പിക്കാൻ കഴിയും. അതിനു വേണ്ടിയാണ് നിങ്ങളോട് കമെന്റുകൾ ഇടാൻ പറയുന്നത്. എഴുത്തുകാരെ പോത്സാഹിപ്പിക്കാൻ വേണമെങ്കിൽ ഞങ്ങൾക്ക് തന്നെ വേണമെങ്കിൽ കമെന്റുകൾ ഇടാം. അതിനു ഒരു ബുദ്ധിമുട്ടും ഇല്ല. പക്ഷെ ഞങ്ങൾക്ക് വേണ്ടത് വായനക്കാരുടെ ഒട്ടും ഫേക്ക് അല്ലാത്ത പച്ചയായ അഭിപ്രായങ്ങൾ ആണ്. ഇനിയെങ്കിലും വായനക്കാർ അവരുടെ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കും എന്ന് പ്രതീക്ഷിക്കുന്നു.

ഒരു കാര്യം കൂടി പറയാം. സൈറ്റ് നടത്തി കൊണ്ട് പോകുന്നതിനുള്ള ചിലവുകൾ കൂടുന്നു. അത് കൊണ്ട് ഇനിയും വരുമാനം ഇല്ലാതെ സൈറ്റ് കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ്. അതിനാൽ അധികം വൈകാതെ തന്നെ സൈറ്റിലേക്ക് പരസ്യങ്ങൾ തിരിച്ചു എത്തുന്നതാണ്. അപ്പോഴും നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.


ഇരുട്ട് പറഞ്ഞത് പോലെ വളരെ മുൻപേ കന്പിലോകത്തിൽ നിന്നും തിരികെ ഇരുളിലേയ്ക് മടങ്ങാൻ ഒരുങ്ങിയതാണ് ഞാൻ…!

ഈ മേഖലയുടെ മാത്രം ആയുള്ള ഉള്ള പ്രത്യേകതയല്ല സുഹൃത്തേ ഇത്..!

വെറുമൊരു നേരമ്പോക്കിന് മുടക്കുമുതൽ കിട്ടിയാൽ ആട്ടെ എന്ന ചിന്താഗതിയിൽ ഒരു പ്രസ്ഥാനം തുടങ്ങി അത് അതിന്റെ വളർച്ചയ്ക് പിന്നിൽ അദ്ധ്വാനിക്കുന്നവർക്ക് പകുത്ത് നൽകേണ്ടി വരാതിരിയ്കുകയും ഒപ്പം തന്നെ പ്രതിമാസവരുമാനം അഞ്ചിൽ നിന്ന് ആറും ഏഴും ഒക്കെ വർദ്ധിയ്കുമ്പോൾ സ്വാഭാവികമായും വിനാശത്തിനായി സ്വാഭാവികമായും ഉണ്ടാകുന്ന ഒരു ചിന്താഗതിയാണ് മറ്റവൻ ഇല്ലാതായാൽ എനിക്ക് അതുകൂടി ഒറ്റയ്ക് വിഴുങ്ങാവല്ലോ എന്ന അത്യാർത്തി…!

പൊന്മുട്ടയിടുന്ന താറാവിന്റെ കഥ കേട്ടിട്ടില്ലേ അതേ അവസ്ഥ…!
എഴുത്തുകാർക്കും വായനക്കാർക്കും നഷ്ടപ്പെടുവാൻ യാതൊന്നുമില്ല!
തമ്മിലടിച്ച് സർവ്വനാശം വരുത്തിയാലും അടുത്ത് മുളച്ച് പൊന്തുന്നവരോടൊപ്പം അവർ എഴുതുകയും വായിക്കുകയും ചെയ്യും!
വെട്ടിപ്പിടിയ്കാൻ തുനിഞ്ഞിറങ്ങുന്നവർക്ക് തിരിച്ചറിവ് ഉണ്ടാകുമ്പോൾ സിംഹാസനം അടുത്ത അവകാശിയുടെ കൈകളിൽ ആയിരിയ്കും!!!!!!


Storys copy cheyyan kazhiyatha reethiyil aakkanam. Only reading maathram. Sitel cheriya change okke varuthanam… pinne imran bai ingotu pani tharunnavar aarayulum thirich orennam enkilum angotu kodukande. Ethrayum vegam sasi annante site ningal poottikanam. Angane adichu matti evide aarum ee kambi lokath valaranda. Enth chaithitayalum ath chaithe pattuuoo.. pinne nammude ee sitele story protect cheyyanam. Athinu vendath aadyam cheyya. Pinne kodukam eruttath kalikana sasiaaya somanulla pani.. i will support this site


നന്ദി സുമേഷ്… നിങ്ങളെ പോലെ ഉള്ളവരുടെ സപ്പോർട്ട് ആണ് ഞങ്ങളുടെ വിജയം. പിന്നെ അവർ ചെയ്യുന്ന പോലെ ഒക്കെ നമ്മൾ തിരിച്ചു ചെയ്യാൻ നിന്നാൽ പിന്നെ അവരും ഞങ്ങളും തമ്മിൽ എന്താണ് വ്യത്യാസം. പിന്നെ ശശി അണ്ണനുള്ള പണി… അത് ഞങ്ങൾ കൊടുത്തില്ലെങ്കിലും എവിടെ നിന്നെങ്കിലും കിട്ടും. അത് ഉറപ്പ്…


ഞാൻ ഒരു കാര്യത്തെ പറയട്ടെ നിങ്ങളെ പോലുള്ളവരാണ് ഇ സൈറ്റ് ന്‍റെ വിജയം ഈ സൈറ്റ് സാബത്തികമായി പിന്നോക്കം നിൽക്കുകയാണ് എപ്പോൾ നിങ്ങളും എഴുതുനില്ല എന്ന് പറഞ്ഞു പോയാൽ അത് ******* സൈറ്റ് നു ലോട്ടറി പോലെയാണ് ഞാൻ പറഞ്ഞത് എന്താണെന്നാൽ നമ്മൾ ഓരോരുത്തരും ഇ സൈറ്റ് വിട്ടുപോയാൽ ഇ സൈറ്റ് നശിക്കും അല്ലാതെ ആ സൈറ്റിന് ഒന്നും സംഭവിക്കില്ല എവിടുന്നു അല്ലെങ്കിൽ വേറെ എവിടുന്നെങ്കിലും അയാൾ കഥകൾ മോഷ്ടിക്കും അതിലും നല്ലത് എഴുതുക നല്ല കഥകൾ അയാൾ കോപ്പി ചെയ്താൽ അവിടെ പോയി കമെന്റ് ഇടുക നിങ്ങളുടെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ട്


തീർച്ചയായും അഖിൽ

കണ്ണിന് പകരം കണ്ണ്….!
ആ നീതി മാത്രമേ ഇവിടെ പ്രായോഗികം ആയുള്ളു!
എല്ലാ കഥകളും എല്ലാവരും വായിക്കട്ടേ!


Sunilinte katha vaayikkan aanu site regular aayi check cheeyyunnathu. Athukondu sunilannan enthayalum ezhuthu thudaranam.

Imran, Sitinu ella vidha supportum undu.


നന്ദി കപീഷ്…!

ഇത് ഇന്നോ ഇന്നലയോ തുടങ്ങിയ പ്രവണതയല്ല!
ഞാൻ ആദ്യമായി ഈ സൈറ്റിൽ

“നീലച്ചടയൻ തന്ന സൌഭാഗ്യം”

എന്ന ഒറ്റലക്കം കഥയും തുടർന്ന്

“എന്റെ ട്യൂഷൻ ടീച്ചർ മൃദുലചേച്ചി -എന്റെ ഭാര്യ”

എന്ന നോവലിന്റെ ഏതാനും ലക്കങ്ങളും ഇവിടെ എഴുതിയപ്പോളും അവിടെ കോപ്പി ചെയ്യുന്നുണ്ടായിരുന്നു!

അന്ന് മാതൃസൈറ്റിൽ നിന്ന് ഡിസൈനിൽ യാതൊരു വ്യത്യാസവും ഇല്ലാതെ നിറം മാത്രം ചുവപ്പ് ആക്കി ആയിരുന്നു!
എന്റെ കഥയ്ക് വേണ്ടിയല്ല! മല്ലൂസിലെ കഥകൾ ഒന്നടങ്കം കോപ്പിചെയ്യാൻ സൃഷ്ടിയ്ക്കപ്പെട്ട സൈറ്റ് ആണ് അത്….!

(ഒരിക്കൽ ഒർജിനലിലും ആ ഡ്യൂപ്ളിക്കേറ്റിന്റെ ചുവപ്പ് ഒരു ദിവസം പകൽ മുഴുവനും കിടന്നത് വായനക്കാർ ഓർമ്മിയ്കുന്നുണ്ടാവും)

പിന്നീട് മൂന്ന് മാസങ്ങളോളം ആ സൈറ്റ് ഇല്ലായിരുന്നു!
വീണ്ടും ഞാൻ ഇവിടെ എഴുത്ത് തുടങ്ങിയപ്പോൾ ആ സൈറ്റും പുനർജ്ജനിച്ചു!

ഞാൻ ശശിയണ്ണനെ പേരെടുത്ത് വിളിച്ചപ്പോൾ ആണ് ബോധോദയം ഉണ്ടായത് ഹാർഡ് ഡിസ്ക്കിൽ സൂക്ഷിച്ചിരിയ്കുന്ന സൈറ്റ് പേരുമാറ്റി ഹോസ്റ്റ് ചെയ്താലും ആളെ പിടികിട്ടും എന്നത്!

അപ്പോളാണ് ശശിയണ്ണൻ ഒന്ന് മോഡിഫൈ ചെയ്ത് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ ആവാത്ത വിധത്തിൽ ആക്കിയത്…!

ഒരു വർഷത്തോളമായി കോപ്പി ചെയ്തിട്ടും എന്ത് പ്രയോജനം?
മല്ലൂസ്റ്റോറീസ് അനുദിനം മുകളിലേയ്ക് തന്നെ ആണല്ലോ!!!

സൂനിൽ എന്ന എഴുത്തുകാരൻ ഇവിടെ ഒന്നുമല്ല!
പതിനായിരക്കണക്കിന് തട്ടുതകർപ്പൻ കമ്പിക്കഥകൾ അരങ്ങ് തകർക്കുന്ന ഈ കന്പിലോകത്ത് ഇവിടെ രണ്ടും മുൻപ് ഒൻപതുമായി ആകെ

“പൈനൊന്ന്…….”

എണ്ണമേ സുനിലിന്റെ വകയായി ഉള്ളു!
എന്റെ കഥ കോപ്പിയടിച്ചത് കൊണ്ടാണല്ലോ എനിക്ക് ഇങ്ങനെ ഒരു ചർച്ച ഇവിടെ സംഘടിപ്പിയ്കാനും വായനക്കാരുടെയും എഴുത്തുകാരുടേയും മുന്നിൽ കപടമുഖങ്ങളെ തുറന്ന് കാട്ടുവാനും സാധിച്ചത്…!


ആവർത്തന വിരസത ഇല്ലാത്ത കഥകൾ പോസ്റ്റ് ചെയ്താൽ നല്ല റീഡേഴ്സ് കൂടിവരും അതുപോലെ എല്ലാ ടാഗിലും ഉള്ള കഥകൾ പോസ്റ്റുചെയ്യണം. മറ്റുസൈറ്റ് കാലിൽ വരുന്ന പല കഥകളും പണത്തെ യാഹൂ ഗ്രൂപ്സിലെ സ്റ്റോറീസ് കോപ്പി ആണേ അതുപോലെ ചുമ്മാ എന്തേലും എഴുതി പോസ്റ്റുചെയ്യും അങനെ അവരുതേ വെറൈറ്റി ആയി സ്റ്റോറി എഴുതുക എല്ലാം ഉണ്ടായിരിക്കണം നിങൾ പറയുന്ന ആളുടെ സൈറ്റിലെ 70 % നല്ല സ്റ്റോറികളും കോപ്പി ആണേ എല്ലാം 2004 തൊട്ടേ 2012 വരെ യാഹൂ ഗ്രൂപ്സ് കമ്പികഥകൾ ഉള്ള നിരവധി ഗ്രൂപ്സിലെ സ്റ്റോറീസ് ആണേ അതുകൊണ്ടാണ് പലതും കമ്പ്ലീറ്റ് പാർട്ട് ഇല്ലാതെ കിടക്കുന്നെ ബാക്കി ഒകെ കുറെ ചുമ്മാ വലിച്ചുവാരി എഴുതുന്നതെ സുനിലിനെ പോലെ ഉള്ള നല്ല എഴുത്തുകാരും ഉണ്ട്‌ . എന്റെ അഭിപ്രായം വെറൈറ്റി സ്റ്റോറി കിട്ടിയാൽ ആളുകൂടുതൽ വിസിറ്റ ചെയ്യും സൈറ്റ് മറ്റേ ഓപ്ഷൻ ഇല്ലാത്തതാണ് അവിടെ വ്യൂവേഴ്സ് കുടുന്നതെ വെറൈറ്റി ഉള്ള നല്ലതുടര്കഥക ആന്റി സ്റ്റോറീസ് ,ലെസ്ബിയൻ സ്റ്റോറീസ് ,സ്വാപ്പിങ് സ്റ്റോറീസ് റെവെന്ജ് സ്റ്റോറീസ് ,ഫെറ്റിഷ് ഫേമിലെ ലെസ്ബിയൻ ഡോമിനേഷൻ ,ആന്റി മാരുടെ സെഡക്ഷൻ ഒകെ ഉള്ള സ്റ്റോറീസ് ഉണ്ടേൽ സൈറ്റ് ഹൈ ടോപ്പിൽ എത്തും . പണ്ടത്തെ കൊച്ചുപുസ്തകം കടകളിൽ പോയി വാജി വായിച്ചിട്ടുള്ള അത്തരം ഫീൽ ഉള്ള കഥകൾ വരണം അതാണ് വേണ്ടാതെ അതെ കിട്ടാത്തൊണ്ട വ്യൂവേഴ്സ് ഡെയിലി കഥ വരുന്ന സൈറ്റ് സെർച്ച് നോക്കുന്നേ . അത്തരം കഥകൾ വന്നാൽ സൈറ്റ് ടോപിലെത്തും അതിനെ ഓഥേഴ്‌സിനെ ചെറിയ പയ്മെന്റ്റ് ചെയ്തെ എഴുതിക്കണം തുടക്കം നല്ല കഥകൾക്ക് ഗിഫ്റ് കൊടുക്കണം മാസത്തിൽ ആദിയം ചെറുതുമതി


ഹഹഹ…..ഹ…..!

ഈ പേരു വെളിപ്പെടുത്താൻ ആഗ്രഹിയ്കാത്ത ഭക്തയെ ഏന് പുടികിട്ടി തന്പ്രാട്ടിയേ…!!!!

താങ്കൾ പറഞ്ഞതിലും കാര്യമില്ലാതില്ല!
എന്റെ കഥകൾക്ക് എന്റെ സാന്നിദ്ധ്യമില്ലാത്തിടത്ത് അത്ര ശോഭിയ്കാൻ ആകില്ല!
കാരണം വായനക്കാരോടുള്ള നിരവധി ചോദ്യചിഹ്നങ്ങൾ അവശേഷിപ്പിച്ചാണ് എന്റെ ഓരോ കഥയും ആ സംശയങ്ങൾക്ക് സുനിലായി മറുപടി നൽകാൻ ശശിയാശാനെക്കൊണ്ട് കഴിയുകയുമില്ല!

ഇരുട്ടിന്റെയും കള്ളന്റെയും മാത്തന്റെയും ആൽബിയുടേയും താങ്കളുടേയും ഒക്കെ ചോദ്യങ്ങൾക്ക് മുന്നിൽ ശശിയണ്ണന് ആകെ ചെയ്യാവുന്ന കാര്യം ഉടുവസ്ത്രം ഉയർത്തിക്കാട്ടിയിട്ട് കൊഞ്ഞവും കുത്തിക്കാട്ടിയിട്ട് ഓടി രക്ഷപെടുക എന്നത് മാത്രമാണ്…!
എന്റെ കഥകളിൽ എന്റെ സാന്നിദ്ധ്യം ഇല്ല എങ്കിൽ എന്റെ വായനക്കാർക്ക് ഉറപ്പുണ്ട് അത് എന്റെ അറിവോടെ വരുന്നതല്ല എന്ന്!!!

ഈ പെയ്ഡ് റൈറ്റിംഗ് ഒന്നും അത്ര പ്രായോഗികമല്ല!

മല്ലൂസ്റ്റോറീസ് താങ്കൾ കരുതുന്നത് പോലെ വായനക്കാരുടെ എണ്ണത്തിൽ അത്ര പിന്നിലല്ല!
ചാറ്റ്റൂം പോലെ സ്വകാര്യ സംഭാഷണങ്ങൾക്ക് കമന്റ് ബോക്സ് ഉപയോഗിക്കുന്ന കൂതറ വായനക്കാർ ഇല്ല എന്നേയുള്ളു!

താങ്കൾ ഈ കമന്റ് ബോക്സുകൾ ഒന്ന് പരിശോധിച്ചാട്ടെ…..

കഥയേപ്പറ്റിയോ കഥാകൃത്തിനോടുള്ള സൌഹൃദസംഭാഷണങ്ങളോ അല്ലാതെ മറ്റൊന്നും കമന്റുകളിൽ ഇല്ല…..!

പിന്നെ കന്പിക്കഥകളുടെ ഏറ്റവും കൂടുതൽ ആരാധകരുള്ള പ്രവാസി ലോകത്തെ ഒട്ടുമിക്ക സുഹൃത്തുക്കൾക്കും ഈ സൈറ്റ് ലഭ്യമല്ല!

ഈ സൈറ്റ് കിട്ടുന്ന രാജ്യങ്ങളിലെ വായനക്കാരുടെ എണ്ണങ്ങൾ തമ്മിൽ ഒന്ന് താരതമ്യം ചെയ്താൽ അപ്പോൾ അറിയാം മല്ലൂസിന്റെ സ്ഥാനം!


Athu sheriyane Kure overayi cmt itte veravadam Muzaki ittuverupikunnavarane avide ethande valiya Keman marane enna avarude Vicharam . Best wishes for mallustories


പൂർത്തിയാകുമ്പോൾ എല്ലാ ഭാഗങ്ങളും കൂടി ഒരുമിച്ച് വായിക്കുന്ന ആ പതിവ്

Dr:റസിയാബീഗംBScMBBS,MD

യിലും തെറ്റിച്ചില്ല എന്ന് കരുതുന്നു!
സ്വന്തം പേരിൽ തന്നെ വന്നുള്ള കഥയേപ്പറ്റി ഉള്ള താങ്കളുടെ കൃത്യമായ അഭിപ്രായം ഞാൻ അതിൽ പ്രതീക്ഷിയ്കുന്നു…..


Dear Shahana,
ഇവിടുത്തെ കഥകളുടെ കമന്റ് ബോക്സിൽ താങ്കളുടെ സജീവസാന്നിദ്ധ്യം കഥകൾക്കും ഈ സൈറ്റിനും ആവശ്യമാണ്….!

ക്ഷണിയ്കപ്പെടാതെ വീണ്ടും വീണ്ടും വലിഞ്ഞ് കയറി വരുന്നയാൾ എന്ന അവജ്ഞയോടെ എഴുത്തുകാരും വായനക്കാരും അഡ്മിനും നോക്കുന്നിടത്ത് അഭിപ്രായപ്രകടനത്തിന് മുതിരാൻ ശ്രമിയ്കാതെ താങ്കൾ ഇവിടുത്തെ കഥകൾക്കും ഈ സൈറ്റിനും ഒരു പ്രോത്സാഹനമാവുക!!!