Kambikathakal Menu

വെടിക്കെട്ട് – ഭാഗം 01


  • Kambikathakal Views 8762
  • 6
  • Kambikathakal Comments 1

മല്ലുസ്റ്റോറിസിൻറെ എല്ലാ പ്രിയ വായനക്കാർക്കും ക്രിസ്‌മസ്‌ ആശംസകൾ…

സ്വർണ്ണക്കുരിശും പിടിച്ചു ജോസച്ചായൻ മുന്നിൽ നടക്കുകയാണ്. പള്ളീലെ പെരുന്നാളിൻറെ റാസായിക്ക് ഇപ്രാവശ്യം സ്വർണ്ണക്കുരിശ് പിടിക്കാനുള്ള അവകാശം താടിക്കൽ കുടുംബത്തിനായിരുന്നു.

രാത്രി പത്തു മണിക്ക് കവലയിൽ നിന്ന് തുടങ്ങിയ റാസ ആണ്. പന്ത്രണ്ടിന് മുൻപ് പള്ളിയിൽ എത്തണം. പിന്നെ ഒരു മണിക്കാണ് ഗംഭീരമായ വെടിക്കെട്ട്. ആയിരക്കണക്കിന് വിശ്വാസികൾ മുത്തുക്കുടയും മെഴുകുതിരിയും പിടിച്ചു സ്വർണ്ണക്കുരിശിനെ അനുഗമിക്കുന്നു. റാസ പള്ളിയിൽ എത്താറായി. താടിക്കൽ കുടുംബത്തിലെ എല്ലാരും തന്നെ ജോസച്ചായൻറെ പുറകിൽ വരി വരിയായി നടക്കുന്നുണ്ട്.

പള്ളീലോട്ടുള്ള പടികൾ കയറുമ്പോൾ ജോസച്ചായൻറെ തോളിൽ ആരോ തോണ്ടുന്ന പോലെ തോന്നി. ജോസച്ചായൻ തിരിഞ്ഞു നോക്കി

മോളി : അച്ചായാ… എനിക്ക് വീട്ടിൽ വരെ ഒന്ന് പോണം.

ജോസച്ചായൻറെ ഭാര്യ മോളി ആണ്.

ജോസ് : എന്താടീ മോളീ…

മോളി : എനിക്ക് വീട്ടിൽ പോണം എന്ന്…

ജോസച്ചായന്‌ ദേഷ്യം വന്നു.

ജോസ് : എന്നതാടീ ഈ പറയുന്നത്. എൻറെ കയ്യി കുരിശിരിക്കുന്നതു കണ്ടില്ലേ…

മോളി : റാസ കഴിഞ്ഞിട്ട് എന്നെ വീട്ടിൽ കൊണ്ട് വിടണം.

ജോസ് : എൻറെ മോളീ… നീ വേറെ കാര്യം വല്ലോം ഉണ്ടെങ്കിൽ പറ. ഞാൻ വെടിക്കെട്ടും കൂടെ കഴിഞ്ഞിട്ടേ വീട്ടിലൊട്ടൊള്ളു.

അത് പറഞ്ഞു ജോസച്ചായൻ സ്വർണ്ണക്കുരിശ് വെക്കാനായിട്ടു പള്ളിയുടെ അകത്തേക്ക് കേറി പോയി.

പള്ളിപ്പരിസരമാകെ ജനനിബിഡം തന്നെ ആണെന്ന് പറയാം. സൂചി കുത്താനുള്ള ഇടം ഇല്ല. താടിക്കൽ കുടുംബത്തിലെ എല്ലാവരും പള്ളിയുടെ ബുക്ക് സ്റ്റാളിൻറെ അവിടെ ഒത്തു കൂടി. ജോസച്ചായൻ ആണ് ഏറ്റവും മൂത്ത മകൻ. മല്ലുസ്റ്റോറീസ്.നെറ്റ് അതു കൊണ്ടു കുരിശു എടുക്കാനുള്ള അവകാശവും ജോസച്ചായന്‌ തന്നെ. ജോസിൻറെ അനിയൻ തോമാച്ചനും പെങ്ങള് സാലിയും പിള്ളേരും പിന്നെ അമ്മച്ചിയും. എല്ലാരും ബുക്ക് സ്റ്റാളിൻറെ മുൻപിൽ തന്നെ നില്കുന്നു.

ജോസച്ചായൻ കുരിശു പള്ളിക്കകത്തു കൊണ്ട് വെച്ചിട്ടു അവരുടെ അടുത്തേക്ക് വന്നു.

ജോസ് : എൻറെ അമ്മച്ചീ… അടിപൊളി റാസ ആരുന്നു കേട്ടോ…

ജോസിന് ഭയങ്കര ആവേശം ആരുന്നു.

മോളി പിന്നെയും ജോസിനെ പുറകീന്നു തോണ്ടി.

അനുഭവ കഥകൾ, ആന്റി കമ്പികഥകൾ

, , , , ,

Mallu Stories

1 Comment

Please post next part


Post A Comment